Add a review

Loading

നവസംരംഭകർക്ക് പരിശീലനം


ആലപ്പുഴ: വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ല വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നവസംരംഭകർക്കായി 15 ദിവസത്തെ സംരംഭകത്വ വികസന പരിപാടി (എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് പ്രോഗ്രാം) നടത്തുന്നു.

വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സംരംഭകർ അറിഞ്ഞിരിക്കേണ്ട ലൈസൻസുകൾ/സേവനങ്ങൾ, ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, ആനുകൂല്യങ്ങൾ, പ്രോജക്ടുകൾ തെരഞ്ഞെടുക്കൽ, മാർക്കറ്റിംഗ്, ടാക്സ്, അക്കൗണ്ടിംഗ് തുടങ്ങിയവയാണ് പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ സെപ്റ്റംബർ 28നകം ജില്ല വ്യവസായ കേന്ദ്രത്തിലോ അതത് താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലോ അപേക്ഷ നൽകണം. ഫോൺ: 0477 2241272.

 

Leave a Reply