അക്ഷയ സംരംഭകത്വ തെരഞ്ഞെടുപ്പ്: അപേക്ഷ 21 വരെ
Add a review

Loading

പാലക്കാട്: ജില്ലയിൽ 40 സ്ഥലങ്ങളിൽ പുതിയ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 21 വരെ നീട്ടി.

താത്പര്യമുള്ളവർ ഡയറക്ടർ, അക്ഷയ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന (ദി ഡയറക്ടർ അക്ഷയ, പേയബിൾ അറ്റ് തിരുവനന്തപുരം) ദേശസാത്കൃത-ഷെഡ്യൂൾഡ് ബ്രാഞ്ചുകളിൽ നിന്നെടുത്ത 750 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം http://akshayaexam.kerala.gov.in/aes/registration ൽ അപേക്ഷ നൽകണം. ശേഷം അപേക്ഷയുടെ പ്രിന്റ്, നൽകിയ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഡി.ഡി എന്നിവ സഹിതം സെപ്റ്റംബർ 26 ന് വൈകിട്ട് അഞ്ചിനകം അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, 12/943 (8), നൈനാൻസ് കോംപ്ലക്സ്, മേട്ടുപാളയം സ്ട്രീറ്റ്, പാലക്കാട്-678001 എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് നൽകണമെന്ന് ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു. അല്ലാത്തപക്ഷം ഓൺലൈൻ അപേക്ഷ നിരസിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: www.akshaya.kerala.gov.in, 0491 2544188, 04912547820, 9495636111.

Leave a Reply