Add a review

Loading

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും കാലിക്കറ്റ് സർവകലാശാല പ്ലേസ്മെന്റ് സെൽ, സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ (സെപ്റ്റംബർ 16) മെഗാ തൊഴിൽമേള സംഘടിപ്പിക്കും. പ്രോസ്പെക്ട് മെഗാ ജോബ് ഫെസ്റ്റ് എന്ന പേരിൽ കാലിക്കറ്റ് സർവകലാശാല ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേള രാവിലെ 10.30ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സി. രമ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കാലിക്കറ്റ് സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ചീഫ് ഡോ. സി.സി ഹരിലാൽ അധ്യക്ഷത വഹിക്കും.

 

Leave a Reply