സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു; ഇന്ന് കൂടിയത് 360 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് 360 രൂപയാണ് ഇന്ന് കൂടിയത്. 36,440 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില.

ഒരു ഗ്രാമിന് 45 രൂപ കൂടി 4555 രൂപയായി. ജനുവരി മാസത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്നലെയും സ്വർണത്തിന് വില കൂടിയിരുന്നു. അഞ്ചു ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന് സ്വർണ വില ഇന്നലെ  80 രൂപ കൂടിയിരുന്നു. ഇതോടുകൂടി രണ്ടു ദിവസത്തിൽ 440 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ആഗോളവിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ഓഹരിവിപണികളിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

Leave a Reply

Your email address will not be published.