Add a review

Loading

കുടുംബശ്രീ അംഗങ്ങളെ പോലീസ് സേനയിൽ ഉൾപ്പെടുത്താൻ തീരുമാനം. സ്ത്രീ കർമ്മസേന എന്ന പേരിൽ കേരളാ പോലീസിന്റെ ഭാഗമായി പ്രത്യേക സംഘം രൂപീകരിക്കും. പോലീസ് സ്‌റ്റേഷനുകളെ കൂടുതൽ സ്ത്രീ സൗഹാർദ്ദമാക്കാനും സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പിക്കാനും വേണ്ടിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കാൻ ആഭ്യന്തര സെക്രട്ടറി ഡിജിപി അനിൽകാന്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

കേരള പോലീസിലെ സേനാംഗങ്ങളായിട്ടല്ല, പകരം സ്റ്റുഡൻറ്‌സ് പോലീസ് കേഡറ്റ് പോലെ പ്രത്യേകവിഭാഗമായിട്ടാകും ഇവർ പ്രവർത്തിക്കുക. ആഴ്ചയിൽ മൂന്ന് ദിവസമങ്കിലും ഇവർ പോലീസ് സ്‌റ്റേഷനിലുണ്ടാകും. തെരഞ്ഞെടുക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് യൂണിഫോമും പ്രത്യേക പരിശീലനവും നൽകും.

നിയമസമിതിയുടേയും ഡിജിപിയുടേയും ശുപാർശ പ്രകാരമാണ് ഈ പുതിയ പദ്ധതി പോലീസ് സേന രൂപീകരിച്ചത്. സമൂഹത്തിന്റെ എല്ലാ കോണിലേക്കും ഇറങ്ങി പ്രവർത്തിക്കുന്നവരാണ് കുടുംബശ്രീ അംഗങ്ങൾ. ഇത്രയും സ്വാധീനമുള്ള കുടുംബശ്രീ പ്രവർത്തകരെ പോലീസിലും ഉപയോഗപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

1 Comment

  1. Pink police തന്നെ ധാരാളമാണേ

     

Leave a Reply