കോവിഡ് വ്യാപനത്തെ തടയാനാകുന്ന ചൂയിങ്ഗം വികസിപ്പിച്ച് ഗവേഷകർ

കോവിഡ് വ്യാപനത്തെ തടയാനാകുന്ന ചൂയിങ്ഗം വികസിപ്പിച്ച് ഗവേഷകർ. കൊറോണ വൈറസിനെ തടയുന്ന സസ്യനിർമിത പ്രോട്ടീനുകൾ ഉൾപ്പെടുത്തിയാണ് ചൂയിങ്ഗം നിർമിച്ചിട്ടുള്ളത്. ഇതു ഉമിനീരിലെ വൈറസിന്റെ എണ്ണം കുറയ്ക്കുകയും രോഗവ്യാപനം തടയുകയും ചെയ്യുന്നു. ഉമിനീർ ഗ്രന്ഥികളിലാണ് വൈറസ് പെരുകുന്നത്. വൈറസിനെ ഉമിനീരിൽവെച്ച് നിർവീര്യമാക്കുകയാണ് ചൂയിങ്ഗം ചെയ്യുന്നത്. രോഗ വ്യാപനത്തിന്റെ ഉറവിടത്തെ തടസ്സപ്പെടുത്തുന്ന ലളിതമായ രീതിയാണ് വികസിപ്പിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ യു.എസിലെ പെൻസിൽവേനിയ സർവകലാശാലയിലെ ഹെന്റി ഡാനിയേൽ പറഞ്ഞു. പഠനം മോളികുലാർ തെറാപ്പി ജേണലിൽ പ്രസിദ്ധീകരിച്ചു. ചൂയിങ്‌ഗം ഉപയോഗിച്ചുള്ള പരീക്ഷണം കോവിഡ് രോഗികളിൽ നടത്താനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ഗവേഷകർ.

Leave a Reply

Your email address will not be published.