ഒമിക്രോൺ, കൊറോണ പ്രതിരോധ നടപടികൾ പ്രധാനമന്ത്രി വിലയിരുത്തി

Add a review

രാജ്യത്തെ ഒമിക്രോൺ, കൊറോണ പ്രതിരോധ നടപടികൾ പ്രധാനമന്ത്രി വിലയിരുത്തി. കൊറോണ പ്രതിരോധ നടപടികൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും യോഗത്തിൽ പങ്കെടുത്തു. രാജ്യത്തെ കൊറോണ ബാധിതരുടെയും ഒമിക്രോൺ സ്ഥിരീകരിച്ചവരുടെയും നിലവിലെ സ്ഥിതിയും പ്രതിരോധ നടപടികളും ചികിത്സാരീതികളും യോഗത്തിൽ അവലോകനം ചെയ്തു. ഒമിക്രോൺ ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ കൈക്കൊള്ളേണ്ട മുൻകരുതൽ നടപടികളും ചർച്ച ചെയ്തു.

നിലവിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 300 നോട് അടുക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ 7495 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയുടെ അവലോകന യോഗത്തിന് മുന്നോടിയായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രതിരോധ നടപടികളും തയ്യാറെടുപ്പുകളും വിലയിരുത്തിയിരുന്നു. സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ, നാഷണൽ ഹെൽത്ത് മിഷൻ എംഡിമാർ എന്നിവർക്കൊപ്പം വീഡിയോ കോൺഫറൻസിലൂടെ ചേർന്ന യോഗത്തിൽ വാക്‌സിനേഷൻ പുരോഗതിയും വിലയിരുത്തി.

Leave a Reply