എസ്.സി പ്രൊമോട്ടര്‍ നിയമനം
Add a review

Loading

കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ എസ്.സി പ്രൊമോട്ടറെ നിയമിക്കുന്നു. പ്ലസ് 2 അല്ലെങ്കില്‍ തത്തുല്യ കോഴ്സ് പാസായ 40 വയസില്‍ താഴെ പ്രായമുളള കാമാക്ഷി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച്ച രാവിലെ 11 ന് പൈനാവ് സിവില്‍ സ്റ്റേഷനില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പാസ് പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച് വെള്ള പേപ്പറിലുളള അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുമായിട്ടാണ് ഇന്റര്‍വ്യൂവിന് എത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0486 2296297.

Leave a Reply