കേരളത്തിൽ 13 ജില്ലകളിൽ മഴയ്ക്കു സാധ്യത; മീൻപിടിത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
Add a review

Loading

തിരുവനന്തപുരം∙ കേരളത്തിൽ കാസർകോട് ഒഴിച്ച് 13 ജില്ലകളിലും മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിനു പോകരുത്. നാളെയും മറ്റന്നാളും തെക്കു കിഴക്കൻ അറബിക്കടൽ, മധ്യകിഴക്കൻ അറബിക്കടൽ, കേരളം – കർണാടകം തീരം, ലക്ഷദ്വീപ് തീരം എന്നിവടിങ്ങളഇൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Leave a Reply