Add a review

Loading

കൊച്ചി: രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ ജോയ് ബൈക്കിന്റെ നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍ ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, 2022 നവംബറില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പന രേഖപ്പെടുത്തി.

ജോയ് ഇ-ബൈക്കിന്റെ 7,123 യൂണിറ്റുകളാണ് കഴിഞ്ഞ നവംബറില്‍ വാര്‍ഡ് വിസാര്‍ഡ് വിറ്റഴിച്ചത്. ഇതാദ്യമായാണ് പ്രതിമാസ വില്‍പന ഏഴായിരം കടക്കുന്നത്. മൊത്തം വില്‍പ്പന 3,290 യൂണിറ്റ് ആയ ഒക്ടോബര്‍ മാസത്തെ അപേക്ഷിച്ച് 116% വളര്‍ച്ചയും കമ്പനി രേഖപ്പെടുത്തി.

ഹൈസ്പീഡ്, ലോസ്പീഡ് മോഡലുകള്‍ ഉള്‍പ്പെടെയുള്ള കരുത്തുറ്റ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോയുടെ പിന്‍ബലത്തിലാണ് പുതിയ നേട്ടം.ശക്തമായ വില്‍പന പ്രകടനത്തിന്റെ ചുവടുപിടിച്ച് ഈ സാമ്പത്തിക വര്‍ഷം (2022 ഏപ്രില്‍ മുതല്‍ 2022 നവംബര്‍ വരെ) കമ്പനി ഇതിനകം 25,093 യൂണിറ്റിലധികം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ചു.

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 85 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. 13,480 യൂണിറ്റുകളാണ് 2021 ഏപ്രില്‍ മുതല്‍ 2021 നവംബര്‍ വരെയുള്ള കാലയളവില്‍ വിറ്റിരുന്നത്.

മെച്ചപ്പെട്ട വിതരണ ശൃംഖലയിലൂടെയും സ്ഥിരമായ വിപണി വിപുലീകരണത്തിലൂടെയും പരമാവധി ഉപഭോക്താക്കളിലേക്ക് എത്താനും മറ്റൊരു വില്‍പനാ നാഴികക്കല്ല് കൈവരിക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ഗുപ്‌തെ പറഞ്ഞു.

ഞങ്ങളുടെ ശക്തമായ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോയും വിപണി സാന്നിധ്യവും, പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് ഞങ്ങള്‍ക്ക് സഹായകരമാവുകയും, ജോയ് ഇ-ബൈക്കിനെ ഏറ്റവും പ്രിയപ്പെട്ട വൈദ്യുത വാഹന ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റുകയും ചെയ്തു.

വരും മാസങ്ങളിലും ഇതേ വില്‍പന നേട്ടം കൈവരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply