ഡിസംബറോടുകൂടി സ്കൂൾ പ്രവൃത്തി സമയം കൂട്ടാൻ സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് സ്കൂള്‍ അധ്യയനം വൈകുന്നേരം വരെയാക്കുന്നത് സര്‍ക്കാർ പരിഗണിക്കുന്നു. നിലവില്‍ ഉച്ചവരെയാണ് ക്ലാസുകള്‍. ഒന്നര വര്‍ഷം നീണ്ട അടച്ചിടലിനു ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നത്. കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഏറെ നിയന്ത്രണങ്ങളോടെയാണ് സ്കൂളുകളുടെ പ്രവര്‍ത്തനം.
രണ്ടു ബാച്ചുകളായി നടത്തുന്ന ക്ലാസ് ഉച്ചവരെ മാത്രമാണുള്ളത്. എന്നാല്‍ ഡിസംബറോടുകൂടി വൈകുന്നേരം വരെ നടത്താനുള്ള നിര്‍ദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്.
മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം ചര്‍ച ചെയ്തത്. വെള്ളിയാഴ്ചത്തെ യോഗത്തില്‍ തുടര്‍ചര്‍ചകള്‍ നടക്കും. ഉച്ചവരെമാത്രം ക്ലാസുകള്‍ നടക്കുന്നത് കൊണ്ട് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ക്ലാസുകള്‍ വൈകുന്നേരം വരെ ആക്കുന്നത്.

Leave a Reply

Your email address will not be published.