സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ് ; ഒറ്റയടിക്ക് കുറഞ്ഞത് പവന് 320 രൂപ

Add a review

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്. പവന് 320 രൂപ കുറഞ്ഞു. ഒരു പവൻ സ്വര്‍ണത്തിന് 37,880 രൂപയാണ് വില. ഒരു ഗ്രാമിന് 4735 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,922.04 ഡോളറിലാണ് വ്യാപാരംം. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 38,200 രൂപയായി വില ഉയര്‍ന്നതിന് ശേഷമാണ് വില കുറഞ്ഞത്.

രാജ്യാന്തര വിപണിയിലെ സ്വർണ വിലയുടെ ഏറ്റക്കുറച്ചിലുകളാണ് ആഭ്യന്തര വിപണിയിലും പ്രകടമാകുന്നത്. റഷ്യൻ-യുക്രൈൻ പ്രതിസന്ധിയെ തുടർന്ന് ഈ മാസം ട്രോയ് ഔൺസിന് 2000 ഡോളറിന് മുകളിലേക്ക് വില കുതിച്ചെങ്കിലും പിന്നീട് ഇടിഞ്ഞിരുന്നു.

Leave a Reply