ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരം

Add a review

കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരം. യുകെയിൽ നിന്ന് നാട്ടിലെത്തിയയാൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും കൊവിഡ് പൊസിറ്റീവാണ്. ഇവരുടെ സാമ്പിളുകൾ ഒമിക്രോൺ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഭാര്യ മാതാവും നിലവിൽ നിരീക്ഷണത്തിലാണ്. അതേ സമയം എത്തിഹാദ് വിമാനത്തിൽ 6 ആം തിയ്യതി എത്തിയ മറ്റ് യാത്രക്കാരും നിരീക്ഷണത്തിലാണ്.കേരളത്തിൽ ആദ്യ ഒമിക്രോൺ പോസിറ്റീവ് കേസ് സ്ഥിരീകരിച്ചത് ഇന്നലെയാണ്.

Leave a Reply