സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത ഇല്ല; ഗ്രീൻ അലർട്ട്

Add a review

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക്  സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  അറിയിച്ചു . ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. ഇന്നും നാളെയും എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് മാത്രമാണ്. അതെസമയം വെള്ളിയാഴ്ച മുതൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് .ഈ സാഹചര്യത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേയ്ക്ക് നീങ്ങും. കൂടാതെ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കൂടുതൽ ശക്തമാകും. രണ്ട് ന്യൂനമർദവും കേരളത്തെ ബാധിച്ചേക്കില്ലെന്നാണ് വിലയിരുത്തൽ.

Leave a Reply