രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും മെഡലുകൾ വിതരണം ചെയ്തു

രാഷ്ട്രപതി, മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവരുടെ പോലീസ്, ജയിൽ, ഫയർഫോഴ്‌സ്, മോട്ടോർ വാഹന വകുപ്പ്, എക്‌സൈസ് മെഡലുകളുടെ വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.കോവിഡും പ്രകൃതി ദുരന്തങ്ങളും ഉണ്ടായ വേളയിൽ ജനങ്ങൾക്ക് ആശ്വാസവും സംരക്ഷണവും നൽകുന്നതിന് സർക്കാരിനെ സഹായിച്ചതിൽ വിവിധ വകുപ്പുകൾ സുപ്രധാന പങ്ക് വഹിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 20 പോലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെയും 19 പേർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേയും വിവിധ യൂണിറ്റുകളിലെ 257 ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെയും മെഡലുകൾ നൽകി. അഗ്‌നിശമന സേനയിലെ 33 സേനാംഗങ്ങൾക്കും എക്‌സൈസ് വകുപ്പിലെ 24 പേർക്കും ജയിൽ വകുപ്പിലെ 15 പേർക്കും മോട്ടോർ വാഹന വകുപ്പിലെ ഏഴ് ഉദ്യോഗസ്ഥർക്കും മെഡലുകൾ നൽകി.

Leave a Reply

Your email address will not be published.