ആ​​​ർ​​​മി പ​​​ബ്ളി​​​ക് സ്കൂ​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​രാ​​​കാം

ആ​​​ർ​​​മി പ​​​ബ്ളി​​​ക് സ്കൂ​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​രാ​​​കാം
Add a review

രാജ്യത്തെ വിവിധ ആർമി പബ്ലിക് സ്കൂളുകളിലേക്ക് അധ്യാപകരെ നിയമിക്കാനുള്ള ഓണ്‍ലൈൻ സ്ക്രീനിംഗ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. പ്രൈമറി ടീച്ചർ, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ ഒഴിവുകളിലെ നിയമനത്തിന് ഇതിന്‍റെ സ്കോർ പരിഗണിക്കും.

യോഗ്യത:

പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ: ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തബിരുദവും ബിഎഡും.

ട്രെയൻഡ് ഗ്രാജ്വേറ്റ് ടീച്ചർ: ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദവും ബിഎഡും.
പ്രൈമറി ടീച്ചർ; ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദവും ഡിഎൽഎഡ്/ ബിഎൽഎഡ്/ ബിഎഡ്.

പ്രായം: 40 വയസ്.
2023 ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

തെരഞ്ഞെടുപ്പ്: മൂന്നു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. നവംബർ അഞ്ച്, ആറ് തീയതികളിൽ ടെസ്റ്റ് നടക്കും.

കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാ കേന്ദ്രം. കോയന്പത്തൂർ, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ പരീക്ഷയുണ്ടാകും.

അപേക്ഷിക്കേണ്ട വിധം: www.awesindia.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ അഞ്ച്.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply