എന്റെ മോശം സ്വഭാവം അതായിരുന്നു; അത് ജീവിതത്തില്‍ ഞാൻ  കറക്‌ട് ചെയ്തുവെന്ന് നടി മീര ജാസ്മിന്‍
Add a review

Loading

2000-കളിൽ ജനപ്രിയ നായികമാരിൽ പ്രധാനിയായിരുന്ന അഭിനേത്രിയായിരുന്നു മീരാ ജാസ്മിൻ. സൂത്രധരൻ എന്ന മലയാള ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഗ്രാമഫോൺ എന്ന സിനിമയിലൂടെ താരം സിനിമയിൽ ചുവടുറപ്പിച്ചു. മലയാളം , തമിഴ് , തെലുങ്ക് , കന്നഡ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്ന താരമാണ് താരം. തുടക്കം മുതൽ ഇതുവരെയും താരം മികച്ച പ്രേക്ഷക പ്രീതി നിലനിർത്തുകയും ചെയ്തു.

പാടം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് താരത്തിന് നേടാൻ സാധിച്ചത് കരിയറിലെ വലിയ ഒരു മികവ് തന്നെയാണ്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ടുതവണ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും താരം നേടിയിട്ടുണ്ട് . തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡും താരത്തിന് നേടാൻ കഴിഞ്ഞു.

പൃഥ്വിരാജ് , കുഞ്ചാക്കോ ബോബൻ , ജയസൂര്യ , ഭാവന എന്നിവർക്കൊപ്പം സ്വപ്നക്കൂട് എന്ന ഒരു റൊമാന്റിക് കോമഡി സിനിമ ചെയ്തത് നിറഞ്ഞ കയ്യടികൾ താരത്തിന് കൊടുത്തു. താരത്തിന് ആദ്യ ഫിലിംഫെയർ അവാർഡ് ലഭിച്ചത് കസ്തൂരിമാൻ എന്ന സിനിമയിലെ അഭിനയത്തിന് ആണ്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് സിനിമകൾ ആരാധകർ സ്വീകരിച്ചിരുന്നത്.

പെരുമഴക്കാലം എന്ന സിനിമയിലെ കഥാപാത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രീതിയും അഭിപ്രായവും താരത്തിന് നേടി എടുക്കാൻ കഴിഞ്ഞു. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെയും യുവ നായകൻമാരുടെ കൂടെയും താരത്തിനു സിനിമകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷകപ്രീതിയുടെയും നിറഞ്ഞ കയ്യടികളോടെയുമാണ് താരത്തിന് ഓരോ കഥാപാത്രങ്ങളെയും ഓരോ സിനിമകളെയും പ്രേക്ഷകർ സ്വീകരിച്ചത്.

ദിവസങ്ങൾക്കു മുമ്പ് താരം ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ തന്റെ ഏറ്റവും മോശപ്പെട്ട സ്വഭാവം ഞാൻ തിരുത്തി എന്ന് പറഞ്ഞത് വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ക്ഷമ ഇല്ലായ്മ ആയിരുന്നു എന്റെ ഏറ്റവും വലിയ മോശം സ്വഭാവം എന്നും എന്നാൽ ഇപ്പോൾ ഞാൻ അത് തിരുത്തിയെന്നും താരം പറഞ്ഞു. ആരെങ്കിലും എന്നോട് സംസാരിക്കുകയാണെങ്കിൽ ഞാൻ അയാളുടെ ഇമോഷൻസ് മനസ്സിലാക്കാതെ ഇടയിൽ കയറി സംസാരിക്കുമായിരുന്നു എന്നും എന്താണ് അയാൾ ഉദ്ദേശിച്ചത് എന്ന് പൂർണമായി കേൾക്കാൻ തയ്യാറാകാതെ തന്നെ ഇമോഷണലാവുമായിരുന്നു എന്നും താരം പറയുന്നുണ്ട്.

എന്നാൽ ഇപ്പോൾ ആ കാര്യം ഞാൻ തിരുത്തി എന്നും ക്ഷമ ഇല്ലായ്മ കൊണ്ടായിരുന്നു അങ്ങനെ സംഭവിച്ചിരുന്നത് എന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു എന്നും താരം പറഞ്ഞു. ഞാൻ ഇപ്പോഴത്തെക്കൾ കൂടുതൽ പണ്ട് ഇമോഷണൽ ആയിരുന്നു എന്നും ഇപ്പോൾ ഞാൻ ഇമോഷൻസിനെ കൺട്രോൾ ചെയ്യാൻ പഠിച്ചു എന്നും അതെല്ലാം പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ ആയി ഞാൻ മനസ്സിലാക്കുന്നു എന്നും എന്നാൽ അങ്ങനെ സംഭവിച്ചതിൽ ഒന്നും എനിക്ക് കുറ്റബോധം ഒന്നുമില്ല എന്നും താരം പറയുന്നുണ്ട്. പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം പങ്കെടുത്ത എപ്പിസോഡ് വൈറൽ ആവുകയാണ് ചെയ്തത്.

Leave a Reply