നടി കെപിഎസി ലളിതയുടെ വിയോ​ഗം താങ്ങാനാകുന്നില്ലെന്ന് കവിയൂർ പൊന്നമ്മ

നടി കെപിഎസി ലളിതയുടെ വിയോ​ഗം താങ്ങാനാകുന്നില്ലെന്ന് കവിയൂർ പൊന്നമ്മ. നിരവധി പേരാണ് പ്രിയ നടിയെ അവസാനമായ് ഒരുനോക്ക് കാണാനായി എത്തിച്ചേരുന്നത്. ഈ അവസരത്തിൽ പ്രിയ സഹപ്രവർത്തകയുടെ വിയോ​ഗം താങ്ങാനാകുന്നിലെന്നാണ് കവിയൂർ പൊന്നമ്മ പറഞ്ഞത്. കെപിഎസി ലളിതയുടെ മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിൽ എത്തി കവിയൂർ പൊന്നമ്മ അന്തിമോപചാരം അർപ്പിപ്പിച്ചു.

“ഞങ്ങൾ തമ്മിലുള്ളത് സിനിമാ ബന്ധം മാത്രമല്ല. അത് എങ്ങനെയെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ വയ്യ. അത്രയ്ക്ക് വേദനയുണ്ട്. വിഷമമുണ്ട്”, എന്നായിരുന്നു കവിയൂർ പൊന്നമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിരവധി സിനിമകളിൽ കവിയൂർ പൊന്നമ്മയും കെപിഎസി ലളിതയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

Leave a Reply

Your email address will not be published.