നല്ല ‘ഒത്ത തടി’; ലേലത്തിൽ പിടിക്കാം; ചരിത്രത്തിലെ ഏറ്റവും വലിയ ഈട്ടിത്തടി ലേലം 29ന് ആരംഭിക്കും

Add a review

നിലമ്പൂർ ∙ വനം വകുപ്പിന്റെ അരുവാക്കോട് ഡിപ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഈട്ടിത്തടി ലേലം 29നു തുടങ്ങും. (malappuram-timber-auction ) 250 മുതൽ 500 വർഷം വരെ മൂപ്പെത്തിയ മരത്തടികളാണു വിൽക്കുന്നത്. 170 ഘനമീറ്റർ തടികൾ 2 ഘട്ടങ്ങളായാണ് ലേലം ചെയ്യുന്നത്. മുക്കാൽ നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഡിപ്പോയിൽ ഇത്രയും ഈട്ടിത്തടികൾ വിൽപനയ്ക്ക് വയ്ക്കുന്നത് ഇതാദ്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

29ന് 11 മുതൽ 12 വരെ 70.88 ഘനമീറ്ററാണ് ഇ-ലേലം ചെയ്യുന്നത്. കൂടാതെ ഫർണിച്ചർ നിർമാണത്തിന് ഉപയോഗിക്കുന്ന 39.75 മെട്രിക് ടൺ ബില്ലറ്റ്, 39.75 മെട്രിക് ടൺ വിറക് ഇനം എന്നിവയും വിറ്റഴിക്കും. കരുവാരകുണ്ട് മാമ്പുഴ പൊതുമരാമത്ത് റോഡിൽ നിന്നെത്തിച്ച ഈട്ടിമുത്തശ്ശിയുടെ തടിയാണ് ലേലത്തിലെ പ്രധാന ആകർഷണം. 5 നൂറ്റാണ്ട് പ്രായമുള്ളതാണ്.

എസ്എൽസി ഇനത്തിലെ കഷണത്തിന് 2.3 മീറ്റർ വണ്ണമുണ്ട്. 1.75 ഘനമീറ്ററുള്ള ഒറ്റക്കഷണത്തിന് പ്രതീക്ഷിക്കുന്ന കുറഞ്ഞ വില 7 ലക്ഷം രൂപയാണ്. ഇതേ മരത്തിന്റെ വിവി ധ ഇനം തടികളും ലഭ്യമാണ്. ന്യൂ അമരമ്പലം റിസർവിലെ എഴുത്തുകല്ലിൽനിന്ന് ഉൾപ്പെടെ ശേഖരിച്ച ഈട്ടിത്തടികളും ഡിപ്പോയിൽ വിൽപനയ്ക്കെത്തിച്ചു. എസ്എൽസി 2, ബി ഒന്ന്, സി ഒന്ന്, ബി 3 എന്നീ ഇനങ്ങളിൽപെട്ടതാണ്. രണ്ടാം ഘട്ടം വിൽപന ജൂലൈയിൽ നടത്തും. ലേലത്തിൽ പങ്കെടുക്കാൻ അര ലക്ഷം രൂപ മുൻകൂർ അടയ്ക്കണം.

Leave a Reply