നടന്‍ സിദ്ദീഖിന്റെ മകന്റെ കല്യാണത്തില്‍ പങ്കെടുത്ത് മോഹന്‍ലാലും മമ്മൂട്ടിയും

Add a review

നടന്‍ സിദ്ദീഖിന്റെ മകന്റെ കല്യാണത്തില്‍ പങ്കെടുത്ത് മോഹന്‍ലാലും മമ്മൂട്ടിയും. സിദ്ദീഖിന്റെ മകനും അഭിനേതാവുമായ ഷഹീന്‍ സിദ്ദീഖും അമൃത ദാസുമായുള്ള വിവാഹത്തിനാണ് മമ്മൂട്ടിയും മോഹന്‍ലാലും എത്തിയത്.

വരനും വധുവിനുമൊപ്പം നില്‍ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. മോഹന്‍ലാലിനൊപ്പം ആന്‍ണി പെരുമ്പാവൂരും എത്തിയിരുന്നു

നിരവധി സിനിമകളില്‍ ഷഹീന്‍ അഭിനയിച്ചിട്ടുണ്ട്. പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീന്‍ അഭിനയരംഗത്തെത്തുന്നത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി ചിത്രങ്ങളിലും ഷഹീന്‍ അഭിനയിച്ചിട്ടുണ്ട്. അമ്പലമുക്കിലെ വിശേഷങ്ങള്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Leave a Reply