Add a review

Loading

കോഴിക്കോട് : ആധുനിക ചികിത്സാ രീതികൾ പരിചയപെടുത്തുവാൻ അസെന്റ് ഇ എൻ ടി ആശുപത്രി കോഴിക്കോട് ഇ എൻ ടി വിദഗ്ദ്ധർകായി നടത്തിയ ദ്വിദിന പരിശീലന ശിൽപ്പശാല സമാപിച്ചു . തലകറക്കത്തിനുള്ള നൂതന ശസ്ത്രക്രിയകളും, കേൾവികുറവിനുള്ള ശസ്ത്രക്രിയകളും ജൻമനാ കേൾവി ഇല്ലാത്തവർക്കായ് നടത്തുന്ന കോക്ലിയർ ഇംപ്ലാന്റ് അടക്കമുള്ള ശസ്ത്രക്രിയകളും ചെയ്യുന്നതിനായി നാൽപ്പതോളം ഇ എൻ ടി ഡോക്ടർമാർക്ക് പ്രായോഗിക പരിശീലനം നൽകാൻ ആറാമത് ടെംപോറൽ ബോൺ പരിശീലന ശിൽപശാലയ്ക് സാധിച്ചു എന്ന് സമാപന സമ്മേളനം അഭിസംബോധനം ചെയ്ത് അസെന്റ് ഇ. എൻ. ടി ആശുപത്രിയുടെ ചീഫും, കോക്ലിയർ ഇ പ്ലാന്റ് സർജനുമായ ഡോ. ഷറഫുദ്ധീൻ പി കെ പറഞ്ഞു . ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 40 തോളം ഇ.എൻ.ടി. വിദഗ്ദ്ധരും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികമാണ് ഈ പരിശീലന ശില്പശാലയിൽ പങ്കെടുത്തത്

സീനിയർ ഇ എൻ ടി സർജന്മാരായ ഡോ .ബിജിരാജ് വി വി, ഡോ.അനുരാധ വർമ്മ, ഡോ.പ്രശാന്ത് പരമേശ്വരൻ , ഡോ അർഷാദ് എം ആർ ,ഡോ യദു, ഡോ അനുപം , ഡോ ദീപ്തി എന്നിവർ ശില്പശാലയ്‌ക് പരിശീലനം നൽകി. ചെവിയുമായി ബന്ധപ്പെട്ടുള്ള കേൾവിക്കുറവ്, ചെവിയിലെ പഴുപ്പ്, ചെവിയുടെ പാടക്ക് ദ്വാരം എന്നിവ പരിഹരിക്കുന്നതിനുള്ള അതിനൂതന ശസ്ത്രക്രിയാ രീതികളെ കുറിച്ചായിരിന്നു പരിശീലനം. അടുത്ത വർഷം നടത്തുന്ന പരിശീലന ശില്പ ശാലയുടെ തിയതി ഉടനെ അറിയിക്കും എന്ന് പരിശീലന ശില്പശാല ഡയറക്ടർ ഡോ ഷറഫുദ്ധീൻ പി കെ അറിയിച്ചു .

Leave a Reply