കൂടിയതിന്റെ ഇരട്ടി കുറഞ്ഞ് സ്വർണവില; അറിയാം ഇന്നത്തെ നിരക്കുകൾ

Add a review

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 30 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 240 രൂപയുടെ വലിയ ഇടിവ് ഉണ്ടായതോടുകൂടി സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39200 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4900 രൂപയാണ് വില.

ആഭ്യന്തര വിപണിയിൽ സംഭവിച്ച മാറ്റങ്ങൾ കാരണമാണ് സ്വർണവിലയിൽ ഇടിവുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇടിവ് സംഭവിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 25 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Gold price today) 4050 രൂപയായി. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. വെള്ളിയുടെ വില 73 രൂപയാണ്.

Leave a Reply