ഏഷ്യാ കപ്പ് വേദി ശ്രീലങ്കയ്ക്ക് നഷ്ടമായേക്കും

Add a review

ഏഷ്യാ കപ്പ് വേദി ശ്രീലങ്കയ്ക്ക് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് വേദി മാറ്റുന്നത്. ശ്രീലങ്കയ്ക്ക് വേദി നഷ്ടമാവുമെങ്കിൽ ബംഗ്ലാദേശിൽ വച്ച് ടൂർണമെൻ്റ് നടത്തിയേക്കും. ഈ വർഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് ഏഷ്യാ കപ്പ് നടക്കുക.

ഓഗസ്റ്റ് 28ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരം നടക്കുമെന്നാണ് റിപ്പോർട്ട്. ടി20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുക. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെയാണ് ഏഷ്യാ കപ്പ് നടക്കുക.

ആറ് ടീമുകളാണ് ഏഷ്യാ കപ്പിൽ കളിക്കുക. ശ്രീലങ്ക, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയ്ക്കൊപ്പം യോഗ്യത നേടിക്കഴിഞ്ഞു. ശേഷിക്കുന്ന ഒരു ടീം യോഗ്യതാ മത്സരത്തിലൂടെ ടൂർണമെന്‍റിൽ കളിക്കും.