സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം; അന്വേഷണം ആരംഭിച്ചു

Add a review

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിന്‍റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തിൽ അന്വേഷണം ആരംഭിച്ചു. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കീഴാവനൂർ എസ്എച്ച്ഒ ക്രൈം നമ്പർ 600/2022 ആയി കേസ് ഫയൽ ചെയ്തിരുന്നു. ഇതേതുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ എന്ന പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയത്. അദ്ദേഹത്തിന്റെ പരാമർശം ഇന്ത്യൻ ഭരണഘടനക്കെതിരെ ഉള്ളതാണെന്നും കേസെടുക്കണമെന്നും രാജിവയ്ക്കണമെന്നുള്ള ആവശ്യങ്ങളിലേക്ക് എത്തുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. കേരളം കണ്ട വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് സജി ചെറിയാന്റെ പ്രസ്താവന കാരണമായി