പ്രശസ്ത സംഗീതജ്ഞൻ ലെസ്ലി പീറ്റർ അന്തരിച്ചു

Add a review

പ്രശസ്ത സംഗീതജ്ഞൻ പീറ്റർ മാഷന്ന ലെസ്ലി പീറ്റർ(81) അന്തരിച്ചു. വയലിൻ, ഗിറ്റാർ എന്നിവയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളെ പരിശീലിപ്പിച്ച അധ്യാപകനാണ് ഇദ്ദേഹം. സ്റ്റീഫൻ ദേവസി, മനോജ് ജോർജ് തുടങ്ങി നിരവധി പ്രമുഖ വ്യക്തികളുടെ ആദ്യകാല ഗുരുവായിരുന്നു ഇദ്ദേഹം. കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

ഗായകൻ ഉണ്ണിമേനോനൊപ്പം വിദേശ രാജ്യങ്ങളിൽ നിരവധി പരിപാടികൾ ചെയ്തിട്ടുണ്ട്. ബാലൻ കെ നായർ, കുതിരവട്ടം പപ്പു, കുഞ്ഞാണ്ടി എന്നിവർ അഭിനയിച്ച ദേശപോഷിണി നാടകങ്ങളുടെ സംഘത്തിൽ പീറ്റർ ലെസ്ലി അംഗമായിരുന്നു.