കന്നഡ നടൻ ശിവരഞ്ജനെ വെടിവച്ച് കൊല്ലാന്‍ ശ്രമം

Add a review

ബൈല്‍ഹോങ്ക് : കന്നഡ നടന്‍ ശിവരഞ്ജന്‍ ബൊലന്നവറിനെ വെടിവച്ചുകൊല്ലാന്‍ ശ്രമം. ചൊവ്വാഴ്ച രാത്രി ബൈക്കിലെത്തിയ അജ്ഞാതൻ ബൈല്‍ഹോങ്കിലെ താരത്തിന്റെ മാതാപിതാക്കളുടെ വീട്ടിൽ വച്ച് താരത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

നടനെ കൊലപ്പെടുത്താൻ അക്രമി ഉദ്ദേശിച്ചിരുന്നുവെന്നും എന്നാൽ നടൻ സുരക്ഷിതനാണെന്നും പൊലീസ് പറഞ്ഞു. വീടിന്‍റെ വാതിലിൽ മുട്ടുന്നതിനിടെ ബൈക്കിലെത്തിയ ഒരാൾ വീടിന് പുറത്തേക്ക് വന്ന് വെടിയുതിർക്കുകയായിരുന്നു. എന്നാൽ മൂന്ന് റൗണ്ട് വെടിയുതിർത്തെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അക്രമിക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. 

അമൃത സിന്ധു എന്ന സിനിമയിലൂടെയാണ് ശിവരഞ്ജൻ പ്രശസ്തി നേടിയത്. പിന്നീട് വീരഭദ്ര, ബിസി രക്ത, രാജാ റാണി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.