Add a review

Loading

Add a review കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ ലോകത്ത് വളരെ വേഗം വ്യാപിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ ഒന്നര മുതൽ മൂന്ന് ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു. ഇത് ആശങ്ക കൂട്ടുന്നുവെന്നും ഇതുവരെ 89 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. പ്രതിരോധ ശേഷി കൂടിയ രാജ്യങ്ങളിൽ പോലും രോഗം അതിവേഗം വ്യാപിക്കുകയാണെന്ന ആശങ്കയും ലോകാരോഗ്യ സംഘടന പങ്കുവെച്ചു. ഒമിക്രോൺ വകഭേദത്തിന്റെ തീവ്രത,Continue Reading

Add a review

Loading

Add a review സംസ്ഥാനത്ത് 4 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരത്തെത്തിയ രണ്ട് പേർക്കും (17), (44), മലപ്പുറത്തെത്തിയ ഒരാൾക്കും (37), തൃശൂർ സ്വദേശിനിയ്ക്കുമാണ് (49) ഒമിക്രോൺ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരൻ യുകെയിൽ നിന്നും, 44കാരൻ ട്യുണീഷ്യയിൽ നിന്നും, മലപ്പുറം സ്വദേശി ടാൻസാനിയയിൽ നിന്നും, തൃശൂർ സ്വദേശിനി കെനിയയിൽ നിന്നുമാണ് എത്തിയത്. കേന്ദ്ര സർക്കാർ മാർഗനിർദേശ പ്രകാരം കെനിയ,Continue Reading

Add a review

Loading

Add a review മലപ്പുറത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു. ഈ മാസം 14 ന് ഒമാനിൽ നിന്നെത്തിയ 36 കാരൻ മംഗളൂരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ് ഈ വ്യക്തി. ഒമിക്രോൺ ബാധിതന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ല. മലപ്പുറത്തെ കേസ് കൂടി കണക്കിലെടുത്താൽ നിലവിൽ സംസ്ഥാനത്ത് എട്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ സ്ഥിരീകരിച്ച ഏഴ് പേരുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധന ഫലങ്ങളും ഇന്ന്Continue Reading

Add a review

Loading

Add a review കൊച്ചി: ഈ മാസം 21 മുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത ബസുടമ സമരസമിതി. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധന, റോഡ് ടാക്‌സ് ഇളവ്, ചെലവിന് ആനുപാതികമായി ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിച്ചില്ല. ചര്‍ച്ച നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. ബസ് വ്യവസായമേഖലയെ സംരക്ഷിക്കാന്‍ സംസ്ഥാനContinue Reading

Add a review

Loading

Add a review കേരളത്തില്‍ ഇന്ന് 3471 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂര്‍ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂര്‍ 228, പത്തനംതിട്ട 182, മലപ്പുറം 166, ആലപ്പുഴ 164, ഇടുക്കി 115, പാലക്കാട് 92, വയനാട് 90, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 54,715 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍Continue Reading

Add a review

Loading

Add a review ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സുപ്രിംകോടതിയെ നിലപാടറിയിച്ചു.കൊവിഡ് ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുസഹമാക്കിയെന്ന് കേരളം സുപ്രിംകോടതിയിൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ നടപടിയുമായി സംസ്ഥാന സർക്കാർ നിങ്ങുന്നത്. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിൽ നിന്നും ലൈംഗിക തൊഴിലാളികൾക്ക് റേഷൻ വാങ്ങാം. സംസ്ഥാനം മുൻഗണന റേഷൻ ഉപഭോക്താക്കളുടെ പട്ടികയിൽ ലൈംഗിക തൊഴിലാളികളെ ഉൾപ്പെടുത്താൻ തിരുമാനിച്ചതായി കേരളം അറിയിച്ചു.നാഗേശ്വര റാവു,Continue Reading

Add a review

Loading

Add a review ചാഞ്ചാടി സ്വര്‍ണ വില. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു എങ്കിൽ ഇന്ന് വില വര്‍ധന. പവന് 240 രൂപയാണ് കൂടിയത്. ഒരു പവൻ സ്വര്‍ണത്തിന് 36,240 രൂപയാണ് വില. ഒരു ഗ്രാമിന് 4530 രൂപയും. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔൺസിന് 1,782.52 ഡോളറിലാണ് വ്യാപാരം. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,000 രൂപയായിരുന്നു വില.  ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളിൽContinue Reading

Add a review

Loading

Add a review ജോജി ജോര്‍ജ് ജേക്കബിന്റെ ‘ചത്വരം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ (18-12-21) (ശനിയാഴ്ച) നടക്കും. പെട്ടെന്നൊരുനാള്‍ പിറന്ന മണ്ണ് വിട്ട് മറ്റൊരിടത്തേക്ക് പറിച്ചു നടാന്‍ വിധിക്കപ്പെട്ട ഒരു കൂട്ടം സാധാരണക്കാരുടെ കഥ പറയുന്ന നോവലാണ് ചത്വരം. ശനിയാഴ്ച വൈകുന്നേരം നാലിന് എറണാകുളം കെ.എച്ച്.സി.എ.എ. ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലക്‌സിലെ എം.കെ.ഡി. ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സംവിധായകന്‍ സിബി മലയിലിന് പുസ്തകം നല്‍കികൊണ്ട്Continue Reading