ചിയാന്‍ വിക്രമിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം, കോബ്ര ആഗസ്റ്റ് 11 ന് എത്തുന്നു

Add a review

സൂപ്പര്‍ താരം ചിയാന്‍ വിക്രം നായകനായി എത്തുന്ന ചിത്രം കോബ്ര ആഗസ്റ്റ് 11 ന് ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തുന്നു. വിക്രം വിവിധ ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇമൈകള്‍ നൊടികള്‍, ഡിമാന്‍ഡി കോളനി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത ആര്‍. അജയ് ജ്ഞാനമുത്തുവാണ്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കെജിഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക. ഇന്ത്യന്‍ ക്രിക്കറ് താരം ഇര്‍ഫാന്‍ പത്താനോടൊപ്പം മലയാളി താരങ്ങളായ റോഷന്‍ മാത്യു, സര്‍ജാനോ ഖാലിദ്, മിയ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

എ. ആര്‍. റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും കോബ്രയ്ക്കുണ്ട്. ഹരീഷ് കണ്ണന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തില്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഭുവന്‍ ശ്രീനിവാസനാണ്. പി.ആര്‍.ഒ എ. എസ് ദിനേശ്, ശബരി.

vikram-movie-cobra-release-date , Movie news in mykerala.co.in

Leave a Reply