കേരള മൃഗസംരക്ഷണ വകുപ്പില്‍ മീഡിയ ഡിവിഷനില്‍ ഒഴിവ്

Add a review

മൃഗസംരക്ഷണവകുപ്പിലെ മീഡിയാ ഡിവിഷന്റ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ തസ്തികകളില്‍ അവസരം. കരാര്‍ നിയമനമായിരിക്കും. തത്സമയ അഭിമുഖത്തിലൂടെയാണ്‌ തിരഞ്ഞെടുപ്പ്.

അസിസ്റ്റന്റ് എഡിറ്റര്‍ – 2;  യോഗ്യത: ഏതെങ്കിലും അംഗീകൃത ബിരുദം. രണ്ടു വര്‍ഷത്തില്‍ കുറയാത്ത മാധ്യമ പരിചയം (പി.ആര്‍.ഡി. അംഗീകാരമുള്ളത്) ജേണലിസത്തില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം.
വീഡിയോ ഗ്രാഫര്‍ – 1: യോഗ്യത: സി ഡിറ്റ്, വീഡിയോ അക്കാദമി ഉള്‍പ്പെടെയുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വീഡിയോഗ്രാഫിയിലുള്ള ഡിപ്ലോമ/മാസ്‌കമ്യൂണിക്കേഷന്‍ ബിരുദം. പ്രാവീണ്യ പരിജ്ഞാനം ഉണ്ടായിരിക്കണം.
ഡിസൈനര്‍ -1 : യോഗ്യത: ബി.എഫ്.എ.(അപ്ലെയ്ഡ് ആര്‍ട്‌സില്‍) ബിരുദം. മേല്‍പ്പറഞ്ഞവരുടെ അഭാവത്തില്‍ ഇന്‍ഡിസൈന്‍ പോലുള്ള ഡിസൈനിങ് സോഫ്‌റ്റ്വേറില്‍ പ്രാവിണ്യം നേടിയവരെ പരിഗണിക്കും. പ്രവൃത്തിപരിചയം അഭികാമ്യം. ഐ.ടി. അസിസ്റ്റന്റ് 1: കംപ്യൂട്ടര്‍ സയന്‍സ് ബി.ടെക്. ബിരുദം ഡിപ്ലോമ. പ്രവൃത്തിപരിചയം അഭികാമ്യം.

വിശദവിവരങ്ങള്‍ക്കായി www.ahd.kerala.gov.in എന്ന വെബ്‌സൈറ്റ് കാണുക. ഫോണ്‍: 04712732918. പ്രായപരിധി 35 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – നവംബര്‍ 17

Leave a Reply