ട്രാന്‍സ് തമിഴ് വേര്‍ഷന്‍, ‘നിലൈ മറന്തവന്‍’ തിയേറ്റര്‍ റിലീസിന് ഒരുങ്ങുന്നു

Add a review

ഫഹദ് ഫാസിൽ നായകനായ ചിത്രം ‘ട്രാൻസി’ന്‍റെ തമിഴ് പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ജൂലൈ 15ന് തമിഴ്നാട്ടിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ‘നിലൈ മറന്തവൻ’ എന്നാണ് ചിത്രത്തിന്‍റെ തമിഴ് പേര്.

വിക്രം, പുഷ്പ എന്നീ ചിത്രങ്ങളിലൂടെ ഫഹദ് ഫാസിൽ ദക്ഷിണേന്ത്യയിൽ നേടിയെടുത്ത
സ്വീകാര്യതയാണ് ട്രാന്‍സിന്റെ റീ റിലീസിന് കാരണം. ഗൗതം മേനോൻ, ചെമ്പൻ വിനോദ്, വിനായകൻ, നസ്രിയ തുടങ്ങിയ അഭിനേതാക്കളുടെ സാന്നിധ്യവും തമിഴ് പതിപ്പിന്റെ
സ്വീകാര്യതയയ്ക്കു കാരണമാണ്.

2020 ഫെബ്രുവരി 20 നാണ് ട്രാൻസ് റിലീസ് ചെയ്തത്. ബാംഗ്ലൂർ ഡേയ്സിന് ശേഷം നസ്രിയയും ഫഹദും ആദ്യമായി ഒന്നിച്ച ചിത്രമാണ് ‘ട്രാൻസ്’. അമൽ നീരദായിരുന്നു ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.