ടോൾ പ്ലാസ ജീവനക്കാരുമായി കൊമ്പുകോർത്ത് ‘ദി ഗ്രേറ്റ് ഖാളി’

Add a review

പഞ്ചാബ് : പഞ്ചാബിലെ ലുധിയാനയിലെ ടോൾ പ്ലാസയിലെ ജീവനക്കാരുമായി ദലിപ് സിംഗ് റാണ എന്ന ഗ്രേറ്റ് ഖാലി തർക്കിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ടോൾ പ്ലാസ ജീവനക്കാർ തന്നെയാണ് വീഡിയോ പകർത്തിയത്.

പാനിപ്പത്-ജലന്ധർ ദേശീയപാതയിൽ വച്ചായിരുന്നു സംഭവം. ദലീപ് സിംഗ് തന്‍റെ കാറിൽ കർണാലിലേക്ക് പോകുകയായിരുന്നു. തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടപ്പോൾ ടോൾ പ്ലാസ ജീവനക്കാരിൽ ഒരാളെ മർദിച്ചതായി ജീവനക്കാർ വീഡിയോയിൽ ആരോപിക്കുന്നു. ജീവനക്കാർ തിരിച്ചറിയൽ രേഖ ആവശ്യപ്പെടുകയും മോശമായി പെരുമാറിയതിന് ചോദ്യം ചെയ്യുകയും ചെയ്യുന്നത് വീഡിയോയിൽ കേൾക്കാം. തിരിച്ചറിയൽ കാർഡ് ഇല്ലാത്തതിനാൽ അവർ തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ദലിപ് സിംഗ് പറഞ്ഞു.