Add a review

Loading

ന്യൂഡൽഹി: ചരിത്രം കുറിച്ച് ബിജെപി നേതാവ് ദ്രൗപതി മുർമു. ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു വിജയം ഉറപ്പിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുർമു നേടി. കേരളം, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളായിരുന്നു ഈ റൗണ്ടിൽ എണ്ണിയത്. ഇതോടെ. ആകെയുള്ള 3219 വോട്ടുകളിൽ മുർമുവിന് 2161 വോട്ടുകളും (വോട്ടുമൂല്യം – 5,77,777), യശ്വന്ത് സിൻഹയ്ക്ക് 1058 വോട്ടുകളും (വോട്ടുമൂല്യം – 2.61.062) നേടി.

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി. പ്രതിഭാ പട്ടേലിന് ശേഷം പ്രസിഡന്റ് സ്ഥാനത്ത് എത്തുന്ന വനിത എന്ന പ്രത്യേകതയുമുണ്ട്. പാര്‍ലമെന്റംഗങ്ങളില്‍ 540 പേരുടെ പിന്തുണ ദ്രൗപതി നേടി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് 208 എംപിമാരുടെ പിന്തുണയാണ് ലഭിച്ചത്. 15 എംപിമാരുടെ വോട്ട് അസാധുവായതായി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ അറിയിച്ചു. വോട്ടുമൂല്യത്തിന്റെ കണക്കുപ്രകാരം 3,78,000 വോട്ടുകള്‍ ദ്രൗപതി മുര്‍മുവിന് ലഭിച്ചിട്ടുണ്ട്.1,45,600 വോട്ടുമൂല്യമാണ് യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്.

15 എംപിമാരുടെ വോട്ട് അസാധുവായതായി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ അറിയിച്ചിരുന്നു. പാർലമെൻറിലെ 63ാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ നടന്നത്. ആദ്യം എംഎൽഎമാരുടെയും പിന്നീട് എംപിമാരുടെയും വോട്ടുകൾ വേർതിരിച്ചശേഷമാണ് എണ്ണിത്തുടങ്ങിയത്. ദ്രൗപദി മുർമുവിനും യശ്വന്ത് സിൻഹയ്ക്കും വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകൾ പിന്നീട് പ്രത്യേകം ട്രേയിലാക്കി മാറ്റിയിരുന്നു. എംഎൽഎമാർക്ക് പിങ്ക് ബാലറ്റും എംപിമാർക്ക് പച്ച ബാലറ്റുമാണ് നൽകിയിരുന്നത്.

എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു നേരത്തെ തന്നെ വിജയം ഉറപ്പിച്ചിരുന്നു. പ്രതിപക്ഷത്തെ ചില കക്ഷികളും അവർക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ റായ്റംഗ്പുരിലെ സന്താൾ ഗോത്ര വിഭാഗത്തിൽനിന്നു പോരാടി ഉയർന്നുവന്ന പ്രിയപ്പെട്ടവരുടെ ദ്രൗപദി ദീദിയാണ് ദ്രൗപദി മുർമുവെന്ന നേതാവ്. ജന്മനാട്ടിൽ നേരത്തെ തന്നെ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. ഗോത്രവിഭാഗത്തിൽനിന്നുള്ള നേതാവ് ആദ്യമായി രാഷ്ട്രപതി പദവിയിലെത്തുന്നുവെന്ന ചരിത്രവും ഇതോടെ കുറിക്കപ്പെട്ടുകഴിഞ്ഞു.

എംപിമാരും എംഎൽഎമാരും അടങ്ങിയ ഇലക്ട്രൽ കോളജിലെ 4,796 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. 99% പോളിങ് ഉണ്ടായിരുന്നു. കേരളം അടക്കം 12 ഇടങ്ങളിൽ 100% പോളിങ് രേഖപ്പെടുത്തിയിരുന്നു. ബിജെപിക്കും സഖ്യകക്ഷികൾക്കും പുറമേ ബിജെഡി, ബിഎസ്പി, വൈഎസ്ആർ കോൺഗ്രസ്, ശിരോമണി അകാലിദൾ, ശിവസേന, ജെഎംഎം എന്നീ പാർട്ടികളുടെയും പിന്തുണ ദ്രൗപദി മുർമുവിനു കിട്ടി. ആം ആദ്മി പാർട്ടി അവസാനം പിന്തുണ അറിയിച്ചത് മാത്രമാണ് യശ്വന്ത് സിൻഹയ്ക്ക് ആശ്വാസമായത്.

india-presidential-election-2022