പ്രേക്ഷക ശ്രദ്ധ നേടി സുരേഷ്‌ഗോപിയുടെ പാപ്പനിലെ മനോഹര ഗാനം

Add a review

സുരേഷ് ഗോപിയെ നായകനാക്കി സംവിധായകൻ ജോഷി അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് പാപ്പൻ. ജൂലൈ 29 ന് റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രത്തിലെ ഒരു ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. നീയിന്നൊരാളിൽ എന്ന വരികളോടെ തുടങ്ങുന്ന മനോഹര ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് സൈന മ്യൂസിക് യൂടുബ് ചാനലിലൂടെ പുറത്തുവന്നിരിക്കുന്നത് .

ഈ ലെറിക്കൽ വീഡിയോയിൽ നടൻ സുരേഷ് ഗോപിയുടെയും നായിക നൈല ഉഷയുടേയും സ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഗാനത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പ്രേക്ഷകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്. ജ്യോതിഷ് ടി കാശി വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജേക്സ് ബിജോയും ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ചേർന്നാണ്.

Leave a Reply