ഒന്നര വർഷത്തിന് ശേഷം കുട്ടികൾ സ്കൂളിലേക്ക്

Add a review

തിരുവനന്തപുരം: ഒന്നര വർഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന സ്കൂളുകൾ (Schools in Kerala) ആദ്യഘട്ടമായി തിങ്കളാഴ്ച തുറക്കുന്നു. പ്രവേശനോത്സവത്തോടെയാകും തുടക്കം. സംസ്ഥാന തല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺ ഹിൽ യുപി സ്കൂളിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ രാവിലെ 8.30ന് നടക്കും. 1 മുതൽ 7 വരെ ക്ലാസുകാരും 10,12 ക്ലാസുകാരുമാണ് സ്കൂളിൽ തിരിച്ചെത്തുന്നത്. 8,9,11 ക്ലാസുകൾ 15നാകും തുടങ്ങുക. 2 ഘട്ടങ്ങളിലുമായി 42,65,273 വിദ്യാർഥികളാണ് സ്കൂളുകളിൽ എത്തുകയെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

പ്രവേശനോത്സവത്തോടെ കുട്ടികളെ സ്വീകരിക്കാൻ സംസ്ഥാനം പൂർണസജ്ജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം കുട്ടികളെ അയക്കാൻ. ആശങ്കയുള്ള രക്ഷാകർത്താക്കൾ സാഹചര്യം വിലയിരുത്തിയശേഷം പിന്നീട് കുട്ടികളെ അയച്ചാൽ മതിയെന്നും മന്ത്രി  പറഞ്ഞു.

സംസ്ഥാനതല ഉദ്ഘാടനം കോട്ടൺഹില്ലിൽ
സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ തിങ്കളാഴ്ച രാവിലെ 8.30-ന് നടക്കും. മന്ത്രിമാരായ വി ശിവൻകുട്ടി, വീണാ ജോർജ്, ആന്റണി രാജു, ജി ആർ അനിൽ എന്നിവർ പങ്കെടുക്കും.

Leave a Reply