നൂറിൻ ഷെരീഫിന് എതിരെ ‘സാന്റാക്രൂസ്’ സംവിധായകനും നിർമാതാവും  

Add a review

നടി നൂറിൻ ഷെരീഫിനെതിരെ ആരോപണവുമായി ‘സാന്താക്രൂസ്’ സംവിധായകനും നിർമ്മാതാവും രംഗത്ത്. പുതിയ ചിത്രമായ ‘സാന്താക്രൂസി’ന്‍റെ പ്രൊമോഷൻ ഇവന്‍റുകളിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടും താരം എത്തിയില്ലെന്നാണ് ആക്ഷേപം. പണം വാങ്ങിയിട്ടും നൂറിൻ പ്രൊമോഷനായി വന്നില്ലെന്നും വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും നിർമ്മാതാവ് രാജു ഗോപി പറഞ്ഞു. 

“ഞാൻ ചോദിച്ച പണം ഞാൻ നിനക്ക് തന്നു. പ്രമോഷനു വേണ്ടി വരുമെന്നു പറഞ്ഞു. നിങ്ങൾ 10 രൂപ വാങ്ങുമ്പോൾ, കുറഞ്ഞത് 2 രൂപയുടെ ജോലി എടുക്കണം. എട്ട് രൂപയുടെ ജോലി ചെയ്യണ്ട. നിങ്ങൾ കുറഞ്ഞത് രണ്ട് രൂപയുടെ ആത്മാർത്ഥത കാണിക്കണം, അതാണ് മനസ്സാക്ഷി. ഒരു മസേജ് ചെയ്താൽ മറുപടിയില്ല. ഫോൺ വിളിച്ചാൽ എടുക്കില്ല. ‘എന്നെ ഓർത്തിട്ടാണോ അത്രയും കോടി മുടക്കിയത്’ എന്ന് ഡയറക്ടറോട് ചോദിച്ചു’ നിർമ്മാതാവ് പറഞ്ഞു.  നൂറിൻ ഇല്ലാത്തിന്റെ പേരിൽ പല പരിപാടികളും നഷ്ടമായതായി സംവിധായകൻ ജോൺസൺ ജോൺ ഫെർണാണ്ടസ് പറഞ്ഞു.