സംഗീതയുടെ മരണത്തിൽ ഭര്‍ത്താവ് ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍ 

Add a review

കൊച്ചി: കൊച്ചിയിൽ ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭര്‍തൃമാതാവും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. സുമേഷ്, അമ്മ രമണി, സഹോദരന്‍റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ടോടെ കുന്നംകുളത്തെ വീട്ടിൽ നിന്നാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂൺ ഒന്നിനാണ് സംഗീതയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 ലാണ് സുമേഷും സംഗീതയും വിവാഹിതരായത്. സംഗീതയെ ഭർത്താവ് മാനസികമായും ശാരീരികമായും നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. ജാതീയമായ അധിക്ഷേപവും ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനവുമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് സംഗീതയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഭർത്താവിനെയും ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.