250 സിക്‌സുകള്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് ശർമ്മ 

Add a review

കെന്നിങ്ടണ്‍: ഏകദിനത്തിൽ 250 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് രോഹിത് ശർമ സ്വന്തമാക്കിയത്. ഓവലിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ രോഹിത് ശർമ അഞ്ച് സിക്സറുകളാണ് അടിച്ചത്. ഇതോടെ 250 സിക്സറുകൾ എന്ന നാഴികക്കല്ല് രോഹിത് മറികടന്നു.

58 പന്തിൽ ഏഴു ബൗണ്ടറികളുടെയും അഞ്ചു സിക്സറുകളുടെയും അകമ്പടിയോടെയാണ് രോഹിത് 76 റൺസെടുത്തത്. ഇന്ത്യൻ ഇന്നിംഗ്സിന്‍റെ 19-ാം ഓവറിൽ ഒരു സിക്സർ പറത്തി രോഹിത് ഏകദിനത്തിൽ 250 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി മാറി.