ആദ്യ പ്രീ സീസൺ മാച്ചിന് തയ്യാർ; ബാഴ്‌സ നാളെ ഇറങ്ങും

Add a review

സീസണിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച ബാഴ്സലോണ നാളെ ആദ്യ പരിശീലന മത്സരത്തിലേക്ക് കടക്കും. സ്പാനിഷ് ലീഗിലെ നാലാം ഡിവിഷനായ യുഇഒലോഡിനെ ബാഴ്സലോണ നാളെ ഒലോട്ട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നേരിടും.

42 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. 1921 ൽ സ്ഥാപിതമായ ഒലോഡ് അവരുടെ നൂറാം വാർഷികം ആഘോഷിക്കുന്ന 1980 ലാണ് ടീമുകൾ അവസാനമായി കണ്ടുമുട്ടിയത്.

11-ാം തീയതി ടീമിനൊപ്പം ചേരാനുള്ള അവസാന ദിവസമായതിനാൽ നിലവിലെ കളിക്കാരെല്ലാം ബാഴ്സലോണയ്ക്കൊപ്പമാണ്.