ഏകദിന റാങ്കിങ്; പാകിസ്ഥാനെ മറികടന്ന് ഇന്ത്യ

Add a review

ദുബായ്: ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച ഇന്ത്യ ഏകദിന റാങ്കിംഗിൽ മുന്നേറി. പാകിസ്ഥാനെ പിന്തള്ളിയാണ് ഇന്ത്യ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്തിയത്.

ആദ്യ ഏകദിനത്തിൽ തോറ്റെങ്കിലും ഇംഗ്ലണ്ട് ഇപ്പോഴും രണ്ടാം സ്ഥാനത്താണ്. ആദ്യത്തേത് ന്യൂസിലാന്റാണ്. 126 റേറ്റിംഗ് പോയിന്‍റുമായി കിവീസ് ഒന്നാം സ്ഥാനത്താണ്. 108 റേറ്റിംഗ് പോയിന്‍റാണ് ഇന്ത്യക്കുള്ളത്. പാകിസ്ഥാന് 106 പോയിന്‍റുണ്ട്. 

ഏകദിനത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്‍റെ ഏറ്റവും കുറഞ്ഞ സ്കോർ ഓവലിലായിരുന്നു. ഇംഗ്ലണ്ടിന്‍റെ ബാറ്റിങ് നിര 110 റൺസിന് തകർന്നടിഞ്ഞപ്പോൾ ആറ് വിക്കറ്റുകളുമായി ബുംറയാണ് ബൗളർമാരുടെ ടോപ് സ്കോറർ. കെന്നിംഗ്ടണിൽ ഏകദിനത്തിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച മൂന്നാമത്തെ റെക്കോർഡാണ് ബുംറ സ്വന്തമാക്കിയത്.