ജലനിരപ്പ് താഴുന്നില്ല ; മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി

Add a review

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴാത്ത സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി. മൂന്ന് ഷട്ടറുകളും മൂന്ന് സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഈ സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മൂന്ന് ഷട്ടറുകളും 70 സെന്റീ മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് രാവിലെ വരെ 844 ക്യുസെക്‌സ് വെള്ളമാണ് ഷട്ടറുകൾ വഴി പുറത്തേക്ക് വിട്ടിരുന്നത്. ഇത് 1675 ക്യൂസെക്‌സ് ആയാണ് വർദ്ധിപ്പിച്ചത്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയാണെന്നാണ് വിവരം. ജലനിരപ്പ് 138 അടിയായി നിർത്താൻ കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply