മമ്മൂട്ടി-അഖില്‍ അക്കിനേനി ചിത്രം ‘ഏജന്റ്’; പാന്‍ ഇന്ത്യന്‍ റിലീസിന് ഒരുങ്ങുന്നു

Add a review

തെന്നിന്ത്യൻ നടൻ അഖിൽ അക്കിനേനിയുടെ ‘ഏജന്‍റ്’ പാൻ-ഇന്ത്യൻ റിലീസിന് തയ്യാറെടുക്കുകയാണ്. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ ടീസർ ജൂലൈ 15 ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

വലിയ ബഡ്ജറ്റിൽ നിർമ്മിച്ച ഏജന്‍റ് ഒരു ആക്ഷൻ ത്രില്ലറാണ്. ഏജന്‍റ് ഇപ്പോൾ ചിത്രീകരണത്തിന്‍റെ അവസാന ഘട്ടത്തിലാണ്. വക്കന്തം വംശിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എകെ എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് ചിത്രം നിർമ്മിക്കുന്നത്.

റസൂൽ ഏലൂരാണ് ഛായാഗ്രാഹകൻ. ദേശീയ അവാർഡ് ജേതാവ് നവീൻ നൂലി എഡിറ്ററും അവിനാശ് കൊല്ല കലാസംവിധായകനുമാണ്. അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ് ചിത്രത്തിന്‍റെ സഹനിർമ്മാതാക്കൾ.