എ.സി.ആര്‍. ലാബുകളില്‍ വിവിധ തസ്തികകളില്‍ അവസരം

Add a review

കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എ.സി.ആര്‍. ലാബുകളില്‍ വിവിധ തസ്തികകളില്‍ അവസരം. കരാര്‍ നിയമനമായിരിക്കും.

ഒഴിവുള്ള ആശുപത്രികള്‍: ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം 18, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 5, ഗവ. ജനറല്‍ ആശുപത്രി, തിരുവനന്തപുരം 1, ഗവ. വിക്ടോറിയ ആശുപത്രി, കൊല്ലം 3, ഗവ. താലൂക്കാശുപത്രി, ഹരിപ്പാട് 2, ഗവ. മെഡിക്കല്‍ കോളേജ്, കോട്ടയം 3, ഗവ. മെഡിക്കല്‍ കോളേജ്, മഞ്ചേരി 4, ഗവ. മെഡിക്കല്‍ കോളേജ്, പയ്യന്നൂര്‍ 2, ഗവ. താലൂക്കാശുപത്രി, കൂത്തുപറമ്പ്1, ഗവ. ആശുപത്രി, കാഞ്ഞങ്ങാട് 2.

ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് II: യോഗ്യത: ബി.എസ്‌സി. എം.എല്‍.ടി./ഡി.എം.എല്‍.ടി. കേരള പാരാമെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം KHRW.എസ്.എ.സി.ആര്‍. ലാബുകളില്‍ പ്രവൃത്തിപരിചയമോ പരിശീലനമോ നേടിയവര്‍ക്ക് മുന്‍ഗണന.പ്രായപരിധി: 45 വയസ്സ്. ശമ്പളം: 16,000 രൂപ.

ജൂനിയര്‍ ലാബ് അസിസ്റ്റന്റ് ഗ്രേഡ് II: യോഗ്യത: വി.എച്ച്.എസ്.ഇ. എം. എല്‍.ടി. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. KHRW .എസ്.എ.സി.ആര്‍.ലാബുകളില്‍ പ്രവൃത്തിപരിചയമോ പരിശീലനമോ നേടിയവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 45 വയസ്സ്. ശമ്പളം: 14,000 രൂപ.

വിശദവിവരങ്ങള്‍ക്കായി www.khrws.kerala.gov.in കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 20

Leave a Reply