തട്ടിക്കൊണ്ടുപോയ പോക്സോ കേസ് അതിജീവിതയെ ലോഡ്ജിൽനിന്ന് കണ്ടെത്തി; 6 പേർ കസ്റ്റഡിയിൽ

Add a review

പാലക്കാട്: പോക്സോ കേസിലെ വിചാരണ ആരംഭിക്കാനിരിക്കെ തട്ടിക്കൊണ്ടു പോയ 11 വയസ്സുകാരിയെ കണ്ടെത്തി. ഗുരുവായൂരിലെ ലോഡ്ജിലാണ് കുട്ടിയെ മാതാപിതാക്കൾക്കൊപ്പം കണ്ടെത്തിയത്. കേസിലെ പ്രതിയായ അമ്മാവനും മാതാപിതാക്കളും അടങ്ങുന്ന സംഘമാണ് മുത്തശ്ശിയുടെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ സംരക്ഷണം കോടതി മുത്തശ്ശിയെ ഏൽപ്പിച്ചിരുന്നു.

ബാലപീഡനക്കേസിൽ പ്രതിയായ അമ്മാവൻ ഉൾപ്പെടെ ആറുപേരെ ഇന്നലെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ മൂന്നുപേർ സ്ത്രീകളാണ്. കഴിഞ്ഞ വർഷം ചെറിയച്ചനെതിരെ ടൗണ് സൗത്ത് പോലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്.

പ്രതിക്ക് അനുകൂലമായി മൊഴി മാറ്റാനാണ് കുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. മുത്തശ്ശിയുടെ വീട്ടിലെത്തിയ സംഘം കുട്ടിയെ ബലം പ്രയോഗിച്ച് വാഹനത്തിൽ കൊണ്ടുപോയി. ചെറുത്തുനിൽക്കാൻ ശ്രമിച്ച മുത്തശ്ശിക്കും മകൾക്കും പരിക്കേറ്റു. കാറിലും ബൈക്കിലുമായാണ് സംഘം എത്തിയത്. കാറിന്‍റെ നമ്പർ തുണികൊണ്ട് മൂടിയ നിലയിലായിരുന്നു. ബൈക്കിന്‍റെ നമ്പറും വ്യാജമാണെന്ന് കണ്ടെത്തി.