​ഇം​ഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ഇന്ത്യ

Add a review

ഇംഗ്ലണ്ട് : ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിന് അയച്ചു. ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിലാണ് മത്സരം. നേരത്തെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

നേരത്തെ സൂചിപ്പിച്ചതുപോലെ വിരാട് കോഹ്ലി ഇന്ന് ഇന്ത്യക്കായി കളിക്കില്ല. പരിക്ക് കാരണം കോഹ്ലിയെ ഒഴിവാക്കിയിട്ടുണ്ട്. കോഹ്ലിക്ക് പകരം ശ്രേയസ് അയ്യർ മൂന്നാം നമ്പറിൽ കളിക്കും. രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയുമാണ് ടീമിലെ രണ്ട് ഓൾറൗണ്ടർമാർ.

ഇന്ത്യ: രോഹിത് ശർമ (സി), ശിഖർ ധവാൻ, ശ്രേയസ് അയ്യർ, സൂര്യകുമാര്യാദവ്, റിഷഭ് പന്ത് (ഡബ്ല്യു), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചാഹൽ, പ്രസിദ് കൃഷ്ണ.