ഇംഗ്ലണ്ട്- ഇന്ത്യ ഏകദിനം; ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച

Add a review

ഇംഗ്ലണ്ട് : ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന് കനത്ത ബാറ്റിങ് തകർച്ച. ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് 59 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായി. ജേസൻ റോയ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ലിയാം ലിവിങ്സ്റ്റൺ എന്നിവർ റണ്ണൊന്നുമെടുക്കാതെ മടങ്ങി. ജസ്പ്രീത് ബുംറ 5 ഓവറിൽ വെറും 9 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.

15 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 59 റൺസ്സെന്ന നിലയിലാണ് ഇംഗ്ലണ്ട്.

ബുംറ തന്‍റെ ആദ്യ ഓവറിൽ തന്നെ വേട്ട ആരംഭിച്ചു. തൊട്ടടുത്ത ഓവറിൽ തന്നെ ബുംറ മൂന്നാം വിക്കറ്റ് വീഴ്ത്തി. ആറാം ഓവറിലെ മൂന്നാം പന്തിൽ ബെയർസ്റ്റോ 7 റൺസ് എടുത്തു പുറത്തായി. എട്ടാം ഓവറിലെ അഞ്ചാം പന്തിലാണ് ലിവിങ്സ്റ്റണ് മടങ്ങിയത്. ക്രീസിൽ നിന്ന് പുറത്താക്കാനുള്ള അദ്ദേഹത്തിന്‍റെ ശ്രമം വൃഥാവിലായി. ലിവിങ്സ്റ്റൺ ക്ലീൻ ബൗൾഡ് ആയി.

ആറാം വിക്കറ്റിൽ ഇറങ്ങിയ മോയിൻ അലി ബട്ലറിനൊപ്പം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇരുവരും ഇന്ത്യൻ ബൗളിംഗ് നിരയെ സമർത്ഥമായി നേരിടുകയും പതുക്കെ സ്കോർ ഉയർത്തുകയും ചെയ്തു. ആറാം വിക്കറ്റിൽ ബട്ലറിനൊപ്പം 27 റണ്സിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് മോയിൻ മടങ്ങിയത്. ബട്ലറെ പുറത്താക്കാൻ ഷമിയെ തിരികെ വിളിച്ച രോഹിത്തിന് തെറ്റുപറ്റിയിട്ടില്ല. ബൗണ്ടറി വഴങ്ങിയെങ്കിലും തൊട്ടടുത്ത പന്തിൽ തന്നെ ഷമി ബട്ലറെ (30) സൂര്യകുമാറിന്‍റെ കൈകളിലെത്തിച്ചു.