ലക്ഷദ്വീപിനു സമീപം ചക്രവാതച്ചുഴി; കേരളത്തിൽ 5 ദിവസം വ്യാപക മഴയ്ക്കു സാധ്യത

Add a review

ലക്ഷദ്വീപിനും തെക്കു കിഴക്കൻ അറബിക്കടലിനും സമീപമായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിൽനിന്ന് ഒരു ന്യൂനമർദ്ദ പാത്തി മഹാരാഷ്ട്ര വരെയും മറ്റൊരു ന്യൂനമർദ്ദ പാത്തി തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ വരെയും നിലനിൽക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കു സാധ്യത. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ, ഇടി, മിന്നൽ എന്നിവയ്ക്കു സാധ്യതയുണ്ട്. സെപ്റ്റംബർ 5 മുതൽ 7 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Leave a Reply