സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

Add a review

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഒരു പവൻ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. പവന് 36,000 രൂപയാണ് വില. ഗ്രാമിന് 4500 രൂപയും. നവംബര്‍ ആറു മുതൽ ഒരു പവൻ സ്വര്‍ണത്തിന് 36,080 രൂപയായിരുന്നു വില. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔൺസിന് 1,823.33 ഡോളറിലാണ് വ്യാപാരം.

Leave a Reply