സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു; പവന് 560 രൂപയുടെ വര്‍ധന

Add a review

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 560 രൂപയുടെ വര്‍ധന. ഒരു പവൻ സ്വര്‍ണത്തിന് 36,720 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4,590 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,160 രൂപയായിരുന്നു വില. നവംബര്‍ ഒന്നിന് ഒരു പവൻ സ്വര്‍ണത്തിന് 35,760 രൂപയായിരുന്നു വില. നവംബര്‍ മൂന്ന് നാല് തിയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വര്‍ണ വില എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 35,640 രൂപയിൽ ആയിരുന്നു വ്യാപാരം. പണപ്പെരുപ്പം ഉയരുന്നതിനാല്‍ വില താൽക്കാലികമായി ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ തുടക്കം മുതൽ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

Leave a Reply