Add a review

Loading

28 ശതമാനം ഇന്ത്യക്കാര്‍ മാത്രമാണ് വീടിന്‍റെ സുരക്ഷയെ സുരക്ഷിതമായും മികച്ച രീതിയിലും ഇരിക്കുന്നതുമായി ബന്ധപ്പെടുത്തുന്നുള്ളു എന്ന് ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍റെ പഠനം

കൊച്ചി: മഹാമാരിക്കു ശേഷം ഇന്ത്യയുടെ സുരക്ഷിതത്വ ശീലനങ്ങളില്‍ വന്‍ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. കുറ്റകൃത്യങ്ങളുടെ നിരക്ക് ഉയരുന്നതു തുടരുന്നുണ്ടെങ്കിലും ഇന്ത്യക്കാര്‍ ആരോഗ്യത്തിനും ഭൗതീക സുരക്ഷയ്ക്കുമാണ് ഭവന സംരക്ഷണത്തേക്കാള്‍ മുന്‍ഗണന നല്‍കുന്നത്. ഭവന സംരക്ഷണത്തെ കുറിച്ചുള്ള അവബോധത്തിനും അതു സ്വീകരിക്കുന്നതിനും ഇടയിലുള്ള വ്യത്യാസം വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സുരക്ഷയേയും ആരോഗ്യത്തേയും സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഒരു പഠനം നടത്തി. സുരക്ഷയും മികച്ച നിലയും എന്നതിന് ഇന്ത്യക്കാരെ സംബന്ധിച്ച് മൂന്നു സാഹചര്യങ്ങളാണുള്ളത്. ആരോഗ്യപരമായി മികച്ച സ്ഥിതി, വസ്തുവകകള്‍ക്കു സുരക്ഷിതത്വം, സാങ്കേതികവിദ്യാ സുരക്ഷ എന്നിവയാണവ.  സുരക്ഷിതമായും മികച്ച രീതിയിലും ഇരിക്കുക എന്നതിനെ ഈ പഠനത്തില്‍ പ്രതികരിച്ചവരില്‍ 42 ശതമാനം പേര്‍ തങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ആരോഗ്യവുമായി അതിനെ ബന്ധപ്പെടുത്തുകയുണ്ടായി.

മഹാമാരിയുടെ പ്രശ്നങ്ങള്‍ ലളിതമാകുകയും ജനങ്ങള്‍ വീടിനു പുറത്തേക്കു പോകുകയും ചെയ്തു തുടങ്ങിയപ്പോള്‍ 28 ശതമാനം പേര്‍ സുരക്ഷിതമായും മികച്ച രീതിയിലും ഇരിക്കുക എന്നതിനെ തങ്ങളുടെ വസ്തുവകകളുമായും അതിന്‍റെ കൈവശവുമായും ബന്ധിപ്പിക്കുകയുണ്ടായി എന്നതാണ് ഞെട്ടിപ്പിക്കുന്ന ഒന്ന്. 31 ശതമാനം പേര്‍ വീടിന്‍റെ സുരക്ഷാ സംവിധാനങ്ങള്‍ പരിഗണിക്കുമ്പോള്‍ സമ്പര്‍ക്ക രഹിത രീതികള്‍ ഏറ്റവും പ്രിയപ്പെട്ടതാണെന്നു പറഞ്ഞപ്പോള്‍ ആരോഗ്യപരമായി മികച്ച രീതിയില്‍ ഇരിക്കുക എന്നതിന്‍റെ പ്രാധാന്യം വീണ്ടും ഉറപ്പിക്കുകയായിരുന്നു. സമ്പര്‍ക്ക രഹിത സുരക്ഷാ സംവിധാനങ്ങളുടെ ഒരു ശ്രേണിയാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഗോദ്റെജ് സുരക്ഷാ സൊലൂഷന്‍സ് അവതരിപ്പിച്ചത്.  ഈ വിഭാഗത്തിന്‍റെ വില്‍പന വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനം വളര്‍ച്ചയാണ് പ്രകടിപ്പിക്കുന്നത്.

കുറ്റകൃത്യ നിരക്കുകള്‍ ഉയരുമ്പോള്‍ വീടുകളുടെ ഭൗതീകവും നെറ്റ് വര്‍ക് വഴിയുള്ളതുമായ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സിന്‍റെ ബിസിനസ് മേധാവി പുഷ്കര്‍ ഗോഖ്ലെ പറഞ്ഞു. എന്നാല്‍ ഇതിനായുള്ള നിരവധി സൗകര്യങ്ങള്‍ ഉള്ളപ്പോഴും ഇതേക്കുറിച്ചുള്ള അവബോധവും സാങ്കേതികവിദ്യാ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തലും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് പഠനത്തില്‍ നിന്നു തങ്ങള്‍ക്കു മനസിലായത്. സുരക്ഷയുടെ ആവശ്യത്തെ കുറിച്ചുള്ള അവബോധം ജനങ്ങളിലെത്തിക്കുക, വിപണിയിലുള്ള സംവിധാനങ്ങളെ കുറിച്ച് അവരെ ബോധവല്‍ക്കരിക്കുകയും ഭവന സുരക്ഷാ സംവിധാനങ്ങള്‍ സുരക്ഷിതവും കൂടുതല്‍ സൗകര്യപ്രദവും മാറ്റങ്ങള്‍ വരുത്താവുന്നതുമായ രീതിയിലേക്ക് എങ്ങനെ അവരെ നയിക്കും എന്ന് അവര്‍ക്കു മനസിലാക്കി കൊടുക്കുക എന്നിവയായിരുന്നു സര്‍വേയുടെ മുഖ്യ ലക്ഷ്യം.

തങ്ങളുടെ വസ്തുവകകള്‍ക്ക് സുരക്ഷയും മികച്ച നിലയും നല്‍കുന്നതിന് മുന്‍ഗണന നല്‍കുകയും സുരക്ഷിതമായും മികച്ച രീതിയിലും ഇരിക്കുക എന്നതിനോട് അതിനെ ബന്ധിപ്പിക്കുകയും ചെയ്യുന്നതില്‍ പുതിയ തലമുറ കാട്ടുന്ന വ്യക്തമായ താല്‍പര്യമാണ് പഠനത്തിലൂടെ തെളിഞ്ഞു കണ്ടത്. മഹാമാരിക്കു ശേഷം തങ്ങളുടെ പ്രധാന ആശങ്കയും വീട്ടിലെ മുന്‍ഗണനയും തങ്ങളുടെ ആരോഗ്യവും മികച്ച നിലയും സംരക്ഷിക്കുന്നതിനാണ് എന്ന്  മില്ലേനിയന്‍സില്‍ 44 ശതമാനം പേരും ജനറേഷന്‍ സെഡ് വിഭാഗത്തില്‍ 40 ശതമാനം പേരും അഭിപ്രായപ്പെട്ട സാഹചര്യത്തിലാണിത്.  അതുകൊണ്ട് സുരക്ഷിതമായും മികച്ച രീതിയിലും ഇരിക്കുക എന്നതിനെ ആരോഗ്യവും ക്ഷേമവുമായി ബന്ധിപ്പിക്കുന്നു.

ഡേറ്റാ സ്വകാര്യതയ്ക്ക് ആഗോള തലത്തില്‍ ശ്രദ്ധ ലഭിക്കുമ്പോഴും പ്രതികരിച്ചവരില്‍ 13.6 ശതമാനം മാത്രമേ ഡേറ്റാ സുരക്ഷിതത്വത്തെ സുരക്ഷിതമായും മികച്ച രീതിയിലും ഇരിക്കുന്നതിനോട് ബന്ധിപ്പിക്കുന്നുള്ളു. സാധാരണ നിലയില്‍ സിസി ടിവിയിലെ ഡേറ്റാ വിദേശത്തുള്ള സര്‍വറുകളിലേക്ക് ശേഖരിക്കുന്നതില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യയിലുള്ള ക്ലൗഡ് സര്‍വറുകളിലേക്ക് ഡേറ്റാ സുരക്ഷിതമായി ശേഖരിക്കുന്ന ഹോം ക്യാമറകളുടെ ശ്രേണി അവതരിപ്പിച്ചു കൊണ്ട് ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് ഹോം സെക്യൂരിറ്റി വിപണിയില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചിരുന്നു.  കഴിഞ്ഞ വര്‍ഷം ബ്രാന്‍ഡിന്‍റെ സിസി ടിവി വില്‍പനയില്‍ 40 ശതമാനം വര്‍ധനവാണു ദൃശ്യമായത്.

ഇന്ത്യയിലെ ഏഴു നഗരങ്ങളിലാണ് ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് ഈ സര്‍വേ നടത്തിയത്. ഫിജിറ്റല്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ ശക്തമായ ആവശ്യമാണുള്ളതെന്നാണ് ഈ പഠനത്തില്‍ നിന്നു മുഖ്യമായി മനസിലായത്. ഈ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ബ്രാന്‍ഡ് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വികസിപ്പിക്കുകയും ആശയ വിനിമയം നടത്തുകയും ചെയ്യും.  ആഗോള സാങ്കേതികവിദ്യ സ്വീകരിച്ച് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വന്‍ മാറ്റങ്ങളോടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനായി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 ശതമാനം അധിക നിക്ഷേപമാണ് ബ്രാന്‍ഡ് നടത്തിയത്.

Leave a Reply