പനീർ കറി ചോദിച്ചു, നൽകിയത് ചിക്കൻ കറി;ഹോട്ടലിന് പിഴ ചുമത്തി ഉപഭോക്തൃ കോടതി

Add a review

പനീർ കറിയ്‌ക്ക് പകരം ചിക്കൻ കറി നൽകിയ ഹോട്ടലിന് പിഴ ചുമത്തി ഉപഭോക്തൃ കോടതി. 20,000 രൂപയാണ് കോടതി ചുമത്തിയിരിക്കുന്നത്. ഗ്വാളിയോറിലാണ് സംഭവം. സേവനത്തിൽ വന്ന പിഴവ് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്.

വെജിറ്റേറിയനായ അഭിഭാഷകൻ സിദ്ധാർത്ഥ് ശ്രീവാസ്തവയുടെ കുടുംബം കഴിഞ്ഞ ജൂൺ 26 നാണ് സൊമാറ്റോ വഴി പനീർ കറി ഓർഡർ ചെയ്തത്. ജിവാജി ക്ലബ് എന്ന ഹോട്ടലിൽ നിന്നാണ് കറി ഓർഡർ ചെയ്തത്. എന്നാൽ ബട്ടർ പനീർ കറിയ്‌ക്ക് പകരം ബട്ടർ ചിക്കനാണ് നൽകിയത്. കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു.

ഹോട്ടലിന്റെ വീഴ്ച കുടുംബത്തിന് മാനസിക വിഷമത്തിന് വഴിവെച്ചുഅതുകൊണ്ട് തന്നെ പിഴ തുകയ്‌ക്കൊപ്പം കേസ് നടത്തിപ്പിനുള്ള തുക കൂടി കുടുംബത്തിന് നൽകണമെന്ന് കോടതി ഉത്തരവിട്ടു.

Leave a Reply